ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ പെ​ട്ടി​മു​ടി​യി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​ന​ക​ൾ
Saturday, August 6, 2022 11:29 PM IST
മൂ​ന്നാ​ർ: ദു​ര​ന്ത​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ലും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ഓ​ർമ​ക​ളി​ൽ പെ​ട്ടി​മു​ടി പ്രാ​ർ​ഥ​നാ​മു​ഖ​രി​ത​മാ​യി. രാ​വി​ലെ ത​ന്നെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ രാ​ജ​മ​ല​യി​ൽ സം​സ്ക​രി​ച്ച സ്ഥ​ല​ത്ത് എ​ത്തി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

മൂന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ദേവാ​ല​യ സ​ഹവി​കാ​രി ഫാ. ​ആ​ന്‍റ​ണി പോ​ള​ക്കാ​ട്ട്, മൂ​ന്നാ​ർ സു​ബ്ര​ഹ്‌മ​ണ്യ​സ്വാ​മി ക്ഷേ​ത്ര പൂ​ജാ​രി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. കെ​ഡിഎ​ച്ച്പി ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​ത്യു ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ സി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ ക​ന്പ​നി​യു​ടെ ഉ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് രാ​ജ​മ​ല സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ വി​കാ​രി ഫാ.​ മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് ക​ന്പോ​ള​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.