ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബീ​നാ ജോ​ബി രാ​ജി​വ​ച്ചു
Wednesday, July 6, 2022 11:14 PM IST
ക​ട്ട​പ്പ​ന: വി​വാ​ദ​ങ്ങ​ള്‍​ക്കു വി​രാ​മ​മി​ട്ട് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബീ​നാ ജോ​ബി രാ​ജി​വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ചാ​ര്‍​ജു​ള്ള സൂ​പ്ര​ണ്ടി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ലാ​ണ് മു​ന്ന​ണി ധാ​ര​ണ പ്ര​കാ​ര​മു​ള്ള രാ​ജി സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. 2020 ഡി​സം​ബ​ര്‍ 28 ന് ​ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി ചു​മ​ത​ലേ​യ​റ്റ ബീ​നാ ജോ​ബി ക​ഴി​ഞ്ഞ ജൂ​ണ്‍ 28നാ​ണ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
ബീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി​യ ഉ​ട​നെ ജൂ​ണ്‍ 30ന് ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി രാ​ജി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​നു​ശേ​ഷം സ്ഥാ​നം ഒ​ഴി​ഞ്ഞാ​ല്‍ മ​തി​യെ​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ​മെ​ത്തി​യ​തോ​ടെ രാ​ജി നീ​ണ്ട​തെ​ന്നു പ​റ​യു​ന്നു. ബീ​ന കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി രാ​ജി​വ​ച്ച​തോ​ടെ ഐ ​ഗ്രൂ​പ്പി​ലെ ത​ന്നെ ഷൈ​നി സ​ണ്ണി​യാ​കും അ​ടു​ത്ത ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ.