മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത; നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, July 6, 2022 10:15 PM IST
തൊ​ടു​പു​ഴ: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മ​ല​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള രാ​ത്രി​കാ​ല​യാ​ത്ര അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഒ​ഴി​കെ ഇ​ന്ന​ലെ മു​ത​ല്‍ നി​രോ​ധി​ച്ചു.
പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യം, പോ​ലീ​സ്, റ​വ​ന്യൂ സി​വി​ല്‍ ദു​ര​ന്ത​നി​വാ​ര​ണം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യു, സി​വി​ല്‍ സ​പ്ലൈ​സ്, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സ​ര്‍​വീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു മാ​ത്രം ഈ ​സ​മ​യ​ത്ത് യാ​ത്ര ചെ​യ്യാം. ജി​ല്ല​യി​ലെ എ​ല്ലാ​വി​ധ ഓ​ഫ് റോ​ഡ് ട്ര​ക്കിം​ഗ്, ഖ​ന​നം, ജ​ലാ​ശ​യ​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​നം, വി​നോ​ദ സ​ഞ്ചാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബോ​ട്ടിം​ഗ് എ​ന്നി​വ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം

തൊടുപുഴ: ​കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം എ​ത്ര​യും വേ​ഗം പ​ഞ്ചാ​യ​ത്തു​ത​ല വെ​റ്റ​റി​ന​റി സര്‍​ജ​ന്മാ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. തൊ​ടു​പു​ഴ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ക​ണ്‍​ട്രോ​ള്‍​റൂം തു​റ​ന്നു. ഫോ​ണ്‍ - 04862 221545.