ലാ​ന്‍​സ് നാ​യി​ക് സ​ന്തോ​ഷ് കു​മാ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, July 6, 2022 10:15 PM IST
വെ​ട്ടി​മ​റ്റം: കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ വീ​ര​മ്യു​ത്യു വ​രി​ച്ച ലാ​ന്‍​സ് നാ​യി​ക് പി.​കെ. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ 23-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നം സ്വ​ദേ​ശ​മാ​യ വെ​ട്ടി​മ​റ്റ​ത്ത് ആ​ച​രി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍, ദേ​ശ​സേ​വി​നി വാ​യ​ന​ശാ​ല, യു​വ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ​നീ​ഷ് ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​സി, വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് ടി​ങ്കു വെ​ട്ടി​ക്കാ​ട്ടി​ല്‍, ന്യൂ​മാ​ന്‍ കോ​ള​ജ് എ​ന്‍​സി​സി ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് മാ​ത്യു, കെ.​എ​ന്‍. രാ​ജു, മേ​ജ​ര്‍ അ​മ്പി​ളി ലാ​ല്‍​കൃ​ഷ്ണ, റിട്ട. ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ ഹ​രി സി. ​ശേ​ഖ​ര്‍, സി.​ജി. സോ​മ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന്യൂ​മാ​ന്‍ കോ​ള​ജ് എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍, ക​ല​യ​ന്താ​നി സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ള്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് അം​ഗ​ങ്ങ​ള്‍, വെ​ട്ടി​മ​റ്റം ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ന്തോ​ഷ് കു​മാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.