വെട്ടിമറ്റം: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ലാന്‍സ്നായിക് പി.കെ.സന്തോഷ്കുമാറിന്റെ 23-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കും. ദേശസേവിനി വായനശാലയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ ഇന്ദു ബിജു, വൈസ് പ്രസിഡന്റ് ലാലി ജോസി, ബ്ലോക്ക് പഞ്ചായത്തംഗം ടെസിമോള് മാത്യു, വായനശാലാ പ്രസിഡന്റ് ടിങ്കു വെട്ടുകാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. ന്യൂമാന്‍ കോളജ് എന്‍സിസി കേഡറ്റുകള്‍, കലയന്താനി സെന്റ് ജോര്‍ജ് എച്ച്എസിലെ സ്കൗട്ട് ആൻഡ് ഗൈഡ്, വെട്ടിമറ്റം ഗവ. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍, സാമൂഹ്യ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
കര്‍ഷക മാര്‍ച്ച്
തൊടുപുഴ: സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് 11നു കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, എന്‍.വി. ബേബി, പി.പി. ചന്ദ്രന്, വി.എ. കുഞ്ഞുമോന്, മാത്യു ജോര്‍ജ്, ബേബി മാത്യു, പി.ഡി. സുമോന് എന്നിവര്‍ നേതൃത്വം നല്‍കും.