തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ 6.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Tuesday, July 5, 2022 10:44 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ 2022-23 ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. 2022-23 വ​ര്‍​ഷ​ത്തി​ല്‍ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് ആ​കെ ല​ഭ്യ​മാ​യ 15 കോ​ടി​യി​ല്‍ സ്പി​ല്‍ ഓ​വ​ര്‍ ഒ​ഴി​കെ​യു​ള്ള 6.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കു സെ​മി​നാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 29 ല​ക്ഷം, വ​നി​താ ഘ​ട​ക പ​ദ്ധ​തി​ക്ക് 37 ല​ക്ഷം, കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യി 19 ല​ക്ഷം, വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ​ദ്ധ​തി​ക്കാ​യും 19 ല​ക്ഷം എ​ന്നി​ങ്ങ​നെ തു​ക വ​ക​യി​രു​ത്തി.
അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ന് 70 ല​ക്ഷ​വും പാ​ര്‍​പ്പി​ട മേ​ഖ​ല​യ്ക്കാ​യി 94 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് 64 ല​ക്ഷ​വും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ വി​ക​സ​ന​ത്തി​ന് 3.7 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
മു​ന്‍​വ​ര്‍​ഷം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​തും സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്കു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന തു​ക അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന് സെ​മി​നാ​ര്‍ വി​ല​യി​രു​ത്തി. സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ന​ട​പ്പു​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി അം​ഗീ​കാ​രം വാ​ങ്ങി നൂ​റു ശ​ത​മാ​നം പ​ദ്ധ​തി​ച്ചെ​ല​വ് കൈ​വ​രി​ക്കു​മെ​ന്നു സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ചെ​യ​ര്‍​മാ​ന്‍ സ​നീ​ഷ് ജോ​ര്‍​ജ് പ​റ​ഞ്ഞു.
വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ഷീ​ജ ഷാ​ഹു​ല്‍ ഹ​മീ​ദ്, അ​ബ്ദു​ള്‍ ക​രീം, ബി​ന്ദു പ​ത്മ​കു​മാ​ര്‍, ടി.​എ​സ്. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.