മ​രംവീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Tuesday, July 5, 2022 10:40 PM IST
രാ​ജ​കു​മാ​രി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. രാ​ജ​കു​മാ​രി മു​രി​ക്കും​തൊ​ട്ടി മ​ട്ട​ക്ക​ൽ ജോ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് രാ​വി​ലെ വ​ലി​യ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ടും​ബാ​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ട​ത്.
സ​മീ​പ​വാ​സി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന റ​ബ​ർ മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. ജോ​സും ഭാ​ര്യ മോ​ളി​യും കൂ​ടാ​തെ രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യാ​മോ​ൾ ഷാ​ജി​യും കു​ടും​ബ​വും വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നു​ണ്ട്. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട​യു​ട​നെ വീ​ട്ടി​ലു​ള്ള​വ​ർ ഓ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു

ചെ​റു​തോ​ണി: ക​ന​ത്ത മ​ഴ​യി​ല്‍ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ല്‍ പ്ലാ​മൂ​ട്ടി​ല്‍ ര​മ​ണി വി​ജ​യ​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. സം​ര​ക്ഷ​ണ​ഭി​ത്തി റോ​ഡി​ലേ​ക്ക് ത​ക​ര്‍​ന്നു വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ യ​തി​നാ​ല്‍ ഇ​വ​രോ​ടു മാ​റി​ത്താ​മ​സി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. വാ​ത്തി​ക്കു​ടി വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.