രാജാക്കാട്: ഇടുക്കി രൂപതയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന തീര്‍ഥാടന ദേവാലയമായ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ ആദ്യചൊവ്വാ ആചരണം ഇന്നു നടക്കുമെന്നു വികാരി ഫാ. ജോബി വാഴയില്‍, സഹവികാരി ഫാ. ജിതിന് പാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 5.30നു ജപമാല, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, നൊവേന, 7.30നു വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, നൊവേന. 9.30നു ജപമാല, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം - ഫാ. ഏബ്രഹാം ചെരിപുറം, ദിവ്യകാരുണ്യ ആരാധന, നൊവേന. വൈകുന്നേരം നാലിനു ജപമാല, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, നൊവേന.
ഫേക്കോ ശസ്ത്രക്രിയാ ക്യാമ്പ്
കട്ടപ്പന: സെന്റ ജോണ്‍സ് ഹോസ്പിറ്റലില്‍ 10നു രാവിലെ 10 മുതല്‍ 12 വരെ തിമിര രോഗികള്‍ക്കായി ഫേക്കോ ശസ്ത്രക്രിയ (മെഷീന്റെ സഹായത്തോടെ മുറിവോ വേദനയോ ഇല്ലാതെ കണ്ണിനുള്ളില്‍ ഫോള്‍ഡബിള്‍ ലന്‍സ് വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ) ക്യാമ്പ് നടത്തും. തെരഞ്ഞെടുക്കുന്ന രോഗികളെ കട്ടപ്പന സെന്റ ജോണ്‍സ് ഹോസ്പിറ്റലില്‍ കുറഞ്ഞ നിരക്കില്‍ ഫേക്കോ ശസ്ത്രക്രിയ ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരമുള്ളത്. ഫോണ്‍: 04868 257000, 9744009922.