വി​ദ്യാ​ർ​ഥി​ക​ളെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Monday, July 4, 2022 10:51 PM IST
നെ​ടു​ങ്ക​ണ്ടം: മു​ണ്ടി​യെ​രു​മ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ ബാ​ക്കി​യാ​യാ​ണ് ഇ​ന്ന​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്തും തൂ​ക്കു​പാ​ല​ത്തെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തും പോ​ലീ​സ് കാ​വ​ലേ​ർ​പ്പെ​ടു​ത്തി.