കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Monday, July 4, 2022 10:50 PM IST
തൊ​ടു​പു​ഴ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ലാ​ല്‍ സ​മ​ദ്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍, ഷ​ഫീ​ക്ക്, എ​ബി, അ​ബ്ദു​ള്‍ ക​രിം, ഷാ​നു, ടി.​എ​ല്‍. അ​ക്ബ​ര്‍, ജോ​ജോ ജോ​സ​ഫ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി പി.​എ​സ്. ശ​ശി​കു​മാ​ര്‍ ത​ള്ളി​യ​ത്. കേ​സ് അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ലാ​യ​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി. ​സു​നി​ല്‍​ദ​ത്തും പ്ര​തി​ക​ള്‍​ക്കാ​യി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കെ. ​ജോ​സും ഹാ​ജ​രാ​യി.
ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ കാ​ര്‍ ത​ക​ര്‍​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 75 പേ​ര​ട​ക്കം 85 പേ​രു​ടെ പേ​രി​ല്‍ കേ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സി​ന്‍റെ ലാ​ത്തി​യ​ടി​യേ​റ്റ് ബി​ലാ​ല്‍ സ​മ​ദി​ന്‍റെ ക​ണ്ണി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ബി​ലാ​ലി​പ്പോ​ള്‍ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.