ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ജ്വാ​ല ഇ​ന്നു കാ​ൽ​വ​രി​മൗ​ണ്ടി​ൽ
Monday, July 4, 2022 10:50 PM IST
ചെ​റു​തോ​ണി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഫ​ർ​സോ​ണ്‍ ക​രി​നി​യ​മ​ത്തി​നെ​തി​രേ കാ​ൽ​വ​രി​മൗ​ണ്ടി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ ജ്വാ​ല.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ബ​ഫ​ർ​സോ​ണ്‍ വ​നാ​തി​ർ​ത്തി​യി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​മ​ര​ജ്വാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ്ര​തി​ഷേ​ധ സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ കാ​ൽ​വ​രി​മൗ​ണ്ടി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് ഒ​ന്നു​ചേ​ർ​ന്ന് സ​മ​ര​കാ​ഹ​ളം മു​ഴ​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ ജാ​തി​മ​ത സാ​മു​ദാ​യി​ക ഭേ​ദ​മി​ല്ലാ​തെ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ അ​ണി​നി​ര​ക്കും.
പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, മി​നി ഷാ​ജി ആ​ല​പ്പാ​ട്ട്, ഫാ. ​ജോ​ർ​ജ് മാ​രി​പ്പാ​ട്ട് സി​എം​ഐ, ഫാ. ​തോ​മ​സ് നെ​ച്ചി​കാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ട്, രാ​ജ​ൻ വ​ർ​ഗീ​സ്, ജോ​സു​കു​ട്ടി മ​ണ്ണു​ക്കു​ളം, ഷാ​ജി പു​ര​യി​ട​ത്തി​ൽ, ജോ​സ് തോ​മ​സ് പു​ളി​ക്ക​പീ​ടി​ക, ജോ​സ​ഫ് പു​ത്തേ​ട്ട്, സ്ക​റി​യ കി​ഴ​ക്കേ​ൽ, ജോ​സ് മു​ണ്ടാ​ട്ട്, ത​ങ്ക​ച്ച​ൻ പാം​ബ്ലാ​നി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.