ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ: കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീയ​നാ​ട​കം ഏ​ഴാം ദി​വ​സം
Monday, July 4, 2022 10:50 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ നാ​ട​കം ആ​റാം ദി​വ​സ​വും ക​ളി പൂ​ര്‍​ത്തി​യാ​ക്കി. കോ​ണ്‍​ഗ്ര​സ് ധാ​ര​ണ​യ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ 29ന് ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ട ബീ​നാ ജോ​ബി സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ്.
ബീ​ന​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ലി​ലെ 20 കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യും നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ലം ക​മ്മി​റ്റി​യും 20 കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ര്‍​മാ​രും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും ഡി​സി​സി പ്ര​സി​ഡ​ന്‍റി​നും ബീ​ന​യെ രാ​ജി​വ​യ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തു ന​ല്‍​കി​യി​രു​ന്നു. മു​തി​ര്‍​ന്ന ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി​ഷ​യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച​താ​യു​മാ​ണു വി​വ​രം. തി​ങ്ക​ഴാ​ഴ്ച പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് നേ​താ​വി​ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന​ലെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.
ഇന്നലെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് അ​വി​ശ്വാ​സ​നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നാ​ളെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി വി​ളി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ്.
ജീ​വ​ന​ക്കാ​രും
ഓ​ഫീ​സി​ലെ​ത്തു​ന്നി​ല്ലെ​ന്ന്
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ കൃ​ത്യ​മാ​യി ജോ​ലി​ക്ക് എ​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​വ​ർ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു. ഓ​ഫീ​സി​ലും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലും മ​റ്റു വ​കു​പ്പു​ക​ളി​ലും അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യേ ജീ​വ​ന​ക്കാ​ര്‍ ഹാ​ജ​രാ​കു​ന്നു​ള്ളൂ​വെ​ന്നാ​ണു പ്ര​ധാ​ന ആ​രോ​പ​ണം.
കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ മു​ത​ലെ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം​തെ​റ്റി​യ​തെ​ന്ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കു​റ്റ​പ്പെ​ടുത്തി.