ന​ഗ​ര​സ​ഭാ മാ​സ്റ്റ​ര്‍ പ്ലാ​ന്‍: അ​ന്തി​മ തീ​രു​മാ​നം 11 ന്
Monday, July 4, 2022 10:47 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ ക​ര​ട് മാ​സ്റ്റ​ര്‍ പ്ലാ​നി​ലെ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം 11നു ​ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ രൂ​പ​വ​ത്ക​രി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​ന്ന​ലെ ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ല്‍ റോ​ഡും മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ അ​ന്തി​മ​മാ​യി​ട്ടു​ണ്ട്. ഇ​നി മേ​ഖ​ല​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മാ​ണ് ഉ​ണ്ടാ​കാ​നു​ള്ള​ത്.
ടൗ​ണി​നു​ള്ളി​ലെ റോ​ഡു​ക​ളു​ടെ വീ​തി 14 മീ​റ്റ​റാ​ക്കാ​നാ​ണ് പ്ര​ധാ​ന​മാ​യും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
2021 ന​വം​ബ​റി​ലാ​ണ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള ക​ര​ട് മാ​സ്റ്റ​ര്‍​പ്ലാ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ല്‍ അ​ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ളു​ണ്ടെ​ന്ന് വ്യാ​പ​ക​മാ​യ ആ​രോ​പ​ണ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് ആ​ക്ഷേ​പ​ങ്ങ​ള്‍ അ​റി​യി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടാ​ന്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ന​ഗ​ര​സ​ഭ അ​നു​മ​തി വാ​ങ്ങു​ക​യാ​യി​രു​ന്നു.