മരം വീണ് മൂന്നിടത്ത് അപകടം
Monday, July 4, 2022 10:47 PM IST
കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു മു​ക​ളിൽ
മ​ര​ക്കൊ​മ്പ് വീ​ണു

മു​ട്ടം: ഓ​ട്ട​ത്തി​നി​ട​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു മു​ക​ളി​ലേ​ക്ക് മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു. ഞാ​യ​റാ​ഴ്ച രാ​ത്രി 10.45ഓ​ടെ മു​ട്ടം-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ച​ള്ളാ​വ​യ​ലി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്ന് മൂ​ല​മ​റ്റ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സി​ലാ​ണ് മ​ര​ക്കൊ​മ്പ് വീ​ണ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഒ​ടി​ഞ്ഞു വീ​ണ ശി​ഖ​രം വെ​ട്ടി​മാ​റ്റി​യ​തി​നു ശേ​ഷം ബ​സി​ല്‍ ത​ന്നെ യാ​ത്ര​ക്കാ​രെ മൂ​ല​മ​റ്റം ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ചു.
ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മു​ട്ടം, മ​ല​ങ്ക​ര, ച​ള്ളാ​വ​യ​ല്‍, തു​ട​ങ്ങ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ​ത്.