ജി​ല്ല​യ്ക്ക് ഇ​ന്ന​ലെ ക​റു​ത്തദി​നം; മ​ഴ​ക്കെ​ടു​തി​യി​ല്‍ പൊ​ലി​ഞ്ഞ​ത് ര​ണ്ടു ജീ​വ​ന്‍
Monday, July 4, 2022 10:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ളി​ല്‍ ഇ​ന്ന​ലെ ര​ണ്ടു പേ​രു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞു. പ​ല മേ​ഖ​ല​യി​ലും മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ഴ നീ​ണ്ടു നി​ല്‍​ക്കു​ന്ന​ത് ജി​ല്ല​യി​ല്‍ ക​ന​ത്ത ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം കോ​ഴി​ക്കാ​നും എ​സ്റ്റേ​റ്റ് ല​യ​ത്തി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഇ​ന്ന​ലെ രാ​വി​ലെ തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. ര​ണ്ടാം ഡി​വി​ഷ​നി​ല്‍ പ​തി​മൂ​ന്നു​മു​റി ല​യ​ത്തി​ല്‍ രാ​ജു​വി​ന്‍റെ ഭാ​ര്യ ഭാ​ഗ്യം (പു​ഷ്പം-50) ആ​ണ് പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

ചെ​ങ്കു​ളം മു​തു​വാ​ന്‍​കു​ടി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് മ​ണ്‍ തി​ട്ട​യി​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി​യാ​യ കു​ഴി​യാ​ലി​ല്‍ പൗ​ലോ​സ് (52) മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ഇ​രു​മ്പു​പാ​ലം ഒ​ഴു​വ​ത്ത​ടം ക​ള​ത്തി​പ്പ​റ​മ്പി​ല്‍ അ​ഖി​ലി​നാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യില്ല.

ഇ​ന്ന​ലെ രാ​വി​ലെ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ഉ​ച്ച​യോ​ടെ വീ​ണ്ടും കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ചു. പ​ല മേ​ഖ​ല​ക​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.​വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചി​ല മേ​ഖ​ക​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.

ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ന​ദി​ക​ളി​ല്‍ നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചു. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​ര്‍​ന്നു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ ര​ണ്ട​ടി​യി​ലേ​റെ ഉ​യ​ര്‍​ന്ന് 2344.04 അ​ടി​യാ​യി. ക​ള​ക്‌​ട​റേ​റ്റി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ ശ​രാ​ശ​രി 35.64 മി​ല്ലീ മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഇ​ടു​ക്കി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് - 55.8 മി​ല്ലീ മീ​റ്റ​ര്‍. ദേ​വി​കു​ളം - 46.4, പീ​രു​മേ​ട് - 36, തൊ​ടു​പു​ഴ -31.6, ഉ​ടു​മ്പ​ന്‍​ചോ​ല- 8.4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്ക്.

ല​യ​ത്തി​നു മു​ക​ളി​ലേ​ക്ക് മ​ണ്‍​തി​ട്ട
ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു

പീ​രു​മേ​ട്: ഏ​ല​പ്പാ​റ എ​സ്റ്റേ​റ്റി​ലെ കോ​ഴി​ക്കാ​നം ല​യ​ത്തി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. കോ​ഴി​ക്കാ​നം ര​ണ്ടാം ല​യ​ത്തി​ല്‍ രാ​ജു​വി​ന്‍റെ ഭാ​ര്യ പു​ഷ്പ (ഭാ​ഗ്യം-52) ആ​ണ് മ​രി​ച്ച​ത്. ഏ​ല​പ്പാ​റ കോ​ഴി​ക്കാ​നം കി​ഴ​ക്കേ​പു​തു​വ​ലി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​യി രാ​വി​ലെ എ​ഴു​ന്നേ​റ്റ പു​ഷ്പ അ​ടു​ക്ക​ള​യി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ അ​ടു​ക്ക​ള​യ്ക്കു മു​ക​ളി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ല്‍ പു​ഷ്പ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ഇ​ട​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും മൂ​ന്നു മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ സു​ര​ക്ഷി​ത​രാ​ണ്.

പീ​രു​മേ​ട് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രു​മെ​ല്ലാം ചേ​ര്‍​ന്ന് ര​ണ്ടു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പു​ഷ്പ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു.
മ​ണ്ണി​ടി​ഞ്ഞ​തോ​ടെ കോ​ഴി​ക്കാ​നം കി​ഴ​ക്കേ​പ്പു​തു​വ​ല്‍ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം വി​ണ്ടു. ഇ​തോ​ടെ റോ​ഡും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പു​ഷ്പ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം സം​സ്‌​ക​രി​ച്ചു. മ​ക്ക​ൾ: പ്ര​ദീ​പ്, പ്രി​യ, അ​ജി, ആ​രു​ണ്‍.

അ​പ​ക​ട​മു​ണ്ടാ​യ കോ​ഴി​ക്കാ​നം എ​സ്റ്റേ​റ്റ് ല​യ​ത്തി​ല്‍ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബാ ജോ​ര്‍​ജും ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നും സ​ന്ദ​ര്‍​ശി​ച്ചു. പു​ഷ്പ​യു​ടെ കു​ടു​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ഉ​ട​ന്‍ ന​ല്‍​കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. അ​പ​ക​ടം സം​ഭ​വി​ച്ച ല​യ​ത്തി​ലു​ള്ള കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.