ക​ന​ത്ത മ​ഴ: ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി
Sunday, July 3, 2022 10:59 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ ജി​ല്ല​യി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും സ​ജ്ജ​മാ​യി​രി​ക്കാ​ൻ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി. ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണെ​ങ്കി​ലും റെ​ഡ് അ​ല​ർ​ട്ടി​നു സ​മാ​ന​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം.
ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ൽ​കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യും വേ​ണം. ജ​ന​ങ്ങ​ൾ ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, കു​ളി​ക്കാ​നോ, മീ​ൻ​പി​ടി​ക്കാ​നോ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല. പോ​ലീ​സ്, വ​നം, ടൂ​റി​സം വ​കു​പ്പു​ക​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യി​ലെ എ​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.