കോലാനി ഫാം: പ്ര​തി​ഷേ​ധ സ​ദ​സ് നാളെ
Saturday, July 2, 2022 10:20 PM IST
തൊ​ടു​പു​ഴ: കോ​ലാ​നി ഫാ​മി​ലെ കോ​ഴി വി​ൽ​പ്പ​ന​യി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, ഫാ​മി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ലാ​നി ഫാം ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10ന് ​ഫാ​മി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. ഐ​ടി​യും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ആ​ർ.​സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.