ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ മ​രം വീ​ണു
Saturday, July 2, 2022 10:20 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം-പു​ളി​യ​ന്മ​ല റൂ​ട്ടി​ൽ പു​ളി​യ​ന്മല​യ്ക്കു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൊലേ റോ ജീപ്പിനു മു​ക​ളി​ലേ​ക്ക് വ​ൻ​മ​രം വീ​ണു. ഡ്രൈവർ പു​ളി​യ​ന്മ​ല കാ​മാ​ക്ഷി​വി​ലാ​സം ജ​യ​രാ​ജ് (55) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം ഭാ​ഗിക​മാ​യി ത​ക​ർ​ന്നു.

ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. തൂ​ക്കു​പാ​ല​ത്തു​നി​ന്നും പു​ളി​യ​ന്മല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് വ​ൻ​മ​രം വീ​ഴു​ക​യാ​യി​രു​ന്നു. 11 കെ​വി വൈ​ദ്യു​തിലൈ​നും ഒ​രു പോ​സ്റ്റും ത​ക​ർ​ത്താ​ണ് മ​രം വീ​ണ​ത്. ഇതേത്തുട​ർ​ന്ന് ഇതുവഴി​യു​ള്ള ഗ​താ​ഗം 45 മി​നി​റ്റ് ത​ട​സ​പ്പെ​ട്ടു.

നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഡ്രൈ​വ​റെ വാ​ഹ​ന​ത്തി​ൽ നി​ന്നു പു​റ​ത്തി​റ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ പ്രഥമചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ​മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. വ​ണ്ട​ന്മേ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.