തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ജൂ​ബി​ലി: മി​ഷ്ൻ​ലീ​ഗ് സം​ഗ​മം ന​ട​ത്തി
Saturday, July 2, 2022 10:20 PM IST
കു​മ​ളി: ശ​രി​യാ​യ ല​ക്ഷ്യ​ബോ​ധ​ത്തി​ൽ നി​ന്ന് അ​ക​റ്റു​ന്ന വി​ഷ​യ​ങ്ങ​ളെ ക​രു​ത​ലോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ പ​റ​ഞ്ഞു.

മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നകു​മ​ളി ഫൊ​റോ​ന​യി​ലെ മി​ഷ്യ​ൻ ലീ​ഗ് കു​ട്ടി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. അ​ർ​ഥം മ​ന​സി​ലാ​ക്കി ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും മാ​ർ തോ​മ്മ​ശ്ലീ​ഹ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് വി​ശ്വ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നു​ള്ള വി​ളി​യാ​ണ് ഓ​രോ കു​ഞ്ഞു മി​ഷ​ന​റി​മാ​ർ​ക്കു​മു​ള്ള​തെ​ന്നും അ​ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പ്ര​ഷി​ത റാ​ലി​യോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്.

വ​ലി​യ​ക​ണ്ടം ബ​ഥ​നി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച പ്രേ​ഷി​ത റാ​ലി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി മോ​ണ്‍. വ​ർ​ഗീ​സ് മ​രു​തൂ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഫൊ​റോ​ന​യി​ലെ 10 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു. റാ​ലി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ന​ട​ന്നു.
ഫൊ​റോ​ന മി​ഷ​ൻ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ലി​റ്റോ തെ​ക്കേ​ക്കു​റ്റ്, ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, വി​വി​ധ ഇ​ട​വ​ക വി​കാ​രി​മാ​ർ, സി​സ്റ്റേ​ഴ്സ്, മ​താ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.