എ​സ്എം​വൈ​എം തീ​ർ​ഥാ​ട​കസം​ഘം ഇ​ന്നെ​ത്തും
Saturday, July 2, 2022 10:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ (എ​സ്എം​വൈ​എം) നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച യു​വാ​ക്ക​ളു​ടെ തീ​ർ​ഥാ​ട​ക സം​ഘം സെ​ന്‍റ് തോ​മ​സ് ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ത്തും. 8.15ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​കും. എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.