തു​ട​ർ​ഭ​ര​ണം അ​ഴി​മ​തി​ക്കു​ള്ള ലൈ​സ​ൻ​സ​ല്ല: പി.​ജെ.​ജോ​സ​ഫ്
Saturday, July 2, 2022 10:17 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ തു​ട​രാ​നു​ള്ള ധാ​ർ​മി​ക​മാ​യ അ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. തു​ട​ർ​ഭ​ര​ണം അ​നീ​തി​യും അ​ഴി​മ​തി​യും കാ​ണി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് അ​ല്ലെ​ന്നും തി​രു​ത്താ​ൻ മ​ന​സി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​പ്നാ സു​രേ​ഷി​ന്‍റ അ​തീ​വ ഗു​രു​ത​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മാ​ത്യു സ്റ്റീ​ഫ​ൻ, സി.​പി.​മാ​ത്യു, കെ.​എം.​എ.​ഷു​ക്കൂ​ർ, റോ​യ് കെ. ​പൗ​ലോ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.