അ​ക്ര​മം അ​പ​ല​പ​നീ​യം: പി.​ജെ.​ജോ​സ​ഫ്
Friday, July 1, 2022 10:33 PM IST
തൊ​ടു​പു​ഴ: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ.​യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ഇ​തി​ലു​ള്ള ദു​രൂ​ഹ​ത മാ​റ്റ​ണം. ആ​ക്ര​മി​ച്ച​ത് യു​ഡി​എ​ഫാ​ണെ​ന്നു പ​റ​യു​ന്ന​തി​ൽ ക​ഴ​ന്പി​ല്ല.​പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ആ​ഭ്യ​ന്ത​ര​വ​കു​പ്പ്ി​നാ​ണ്.​സം​ഭ​വം ന​ട​ന്ന് ഒ​രു​ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഭാ​ര​വാ​ഹി​ക​ളു​ടെ
സ്ഥാ​നാ​രോ​ഹ​ണം

ക​ട്ട​പ്പ​ന: ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് വെ​ള്ള​യാം​കു​ടി സ്കൈറോ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഡോ. ​ബീ​നാ ര​വി​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​സ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് പു​തു​മ​ന, രാ​ജേ​ഷ് ബേ​ബി, എം.​എം. ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, റെ​ജി ജോ​സ​ഫ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​സി. ബൈ​ജി - പ്ര​സി​ഡ​ന്‍റ്, റി​ന്േ‍​റാ സെ​ബാ​സ്റ്റ്യ​ൻ - സെ​ക്ര​ട്ട​റി, പോ​ൾ എം. ​തോ​മ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​ർ സ്ഥാ​ന​മേ​ൽ​ക്കും.