ബ​ഫ​ർ സോ​ണ്‍ ശിപാ​ർ​ശ ചെ​യ്ത​ത് കോ​ണ്‍​ഗ്ര​സ് : പി.സി.ജോസഫ്
Friday, July 1, 2022 10:33 PM IST
ക​ട്ട​പ്പ​ന: വ​ന​മേ​ഖ​ല​യ്ക്കു ചു​റ്റും ബ​ഫ​ർ സോ​ണ്‍ ശിപാ​ർ​ശ ചെ​യ്ത​ത് 2013 ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യാ​ണെ​ന്ന് ജ​ന​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​സി. ജോ​സ​ഫ്. പൂ​ജ്യം മു​ത​ൽ 12 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ന്ന് ബ​ഫ​ർ സോ​ണാ​യി ശി​പാ​ർ​ശ ചെ​യ്ത​ത്. അ​വ​ർ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്. ക​ർ​ഷ​ക വി​രോ​ധം കാ​ട്ടി​യി​ട്ടു​ള്ള​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രും അ​വ​രു​ടെ ഹ​രി​ത എം​എ​ൽ​എ​മാ​രു​മാ​ണ്.
ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​പ്പോ​ഴും 123 വി​ല്ലേ​ജും ഇ​എ​സ്എ ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ത് 8656 ച.​കി​ലോ​മീ​റ്റ​ർ സം​ര​ക്ഷി​ത വ​നം മാ​ത്രം ഇ​എ​സ്എ​ആ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള ആ​ർ​ജവം കാ​ട്ടി. എ​ൽ​ഡി​എ​ഫ്സ​ർ​ക്കാ​രി​ൽ മ​ല​യോ​ര ജ​ന​ത​യ്ക്ക് വി​ശ്വാ​സ​മു​ണ്ട്. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ പൊ​തു​ജ​ന പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പി.​സി. ജോ​സ​ഫ്, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ച്ച​റ മോ​ഹ​ന​ൻ നാ​യ​ർ, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ജോ​സ് ഞാ​യ​ർ​കു​ളം, ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, ജോ​സ്കു​ട്ടി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.