അ​വ​കാ​ശദി​ന പ്ര​തി​ഷേ​ധം
Friday, July 1, 2022 10:30 PM IST
ഇ​ടു​ക്കി: ആ​രോ​ഗ്യരം​ഗ​ത്ത് ആ​യു​ർ​വേ​ദ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ അ​വ​കാ​ശ ദി​ന പ്ര​തി​ഷേ​ധം ന​ട​ത്തി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. നി​ർ​ദി​ഷ്ട കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2021ൽ ​അ​ലോ​പ്പ​തി​ക്ക് മാ​ത്രം ചി​കി​ത്സാ അ​ധി​കാ​രം ന​ല്കി​യ​ത് പി​ൻ​വ​ലി​ച്ച് ആ​യു​ർ​വേ​ദ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മെ​ഡി​സെ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ആ​യു​ർ​വേ​ദ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക, നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ റ​ഗു​ലേ​ഷ​നി​ൽ ഇ​ത​ര മെ​ഡി​ക്ക​ൽ ഡി​ഗ്രി​യോ​ടൊ​പ്പം അ​ലോ​പ്പ​തി എ​ടു​ത്ത​വ​ർ​ക്ക് അ​ലോ​പ്പ​തി​യോ​ടൊ​പ്പം മ​റ്റു ചി​കി​ത്സ​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധ സ​ന്ദേ​ശം രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ഡ്ജ് ധ​രി​ച്ചാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.
ആ​യു​ർ​വേ​ദ​ത്തി​ന്‍റെ പ്ര​ചാ​ര​വും വി​ക​സ​ന​വും ത​ട​യു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ചെ​റു​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​റെ​ൻ​സ് പി. ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഡോ. ​അ​രു​ണ്‍ ര​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.