ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് തു​റ​ന്നു
Friday, July 1, 2022 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല ആ​ർ​ടി​ഒ ഓ​ഫീ​സി​ന് പു​തി​യ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് മു​ണ്ടി​യെ​രു​മ​യി​ൽ തു​റ​ന്നു. പു​തി​യ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി റ​വ​ന്യൂ വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് താ​ൽ​കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
നി​ല​വി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ആ​ർ.​ടി.​ഒ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ചെ​ന്പ​ക​ക്കു​ഴി​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഡി​പ്പോ നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ ശൗ​ചാ​ല​യ​ങ്ങ​ളോ ക​ട​ക​ളോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന​ത് ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ​ക്കും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് മു​ണ്ടി​യെ​രു​മ​യി​ൽ പു​തി​യ ഗ്രൗ​ണ്ട് ക്ര​മീ​ക​രി​ച്ച​ത്.
ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി ആ​ർ.​ടി.​ഒ ആ​ർ. ര​മ​ണ​ൻ നി​ർ​വ​ഹി​ച്ചു. പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. പ്ര​ദീ​പ് ആ​ദ്യ ഡ്രൈ​വി​ങ് ടെ​സ്റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ.​ടി.​ഒ കെ.​ബി. ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.