പ്ലാസ്റ്റിക് നിരോധനം: പരിശോധന കർശനമാക്കും
Thursday, June 30, 2022 10:44 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഇ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും. പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്കു പു​റ​മെ ക​പ്പു​ക​ൾ, സ്ട്രോ​ക​ൾ, സ്പൂ​ണു​ക​ൾ, ഷീ​റ്റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, ബ്രാ​ൻ​ഡ് ചെ​യ്യാ​ത്ത ജൂ​സ് പാ​യ്ക്ക​റ്റു​ക​ൾ, പി​വി​സി ഫ്ള​ക്സു​ക​ൾ, അ​ര ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള വെ​ള്ള​ക്കു​പ്പി​ക​ൾ, തെ​ർ​മോ​കോ​ൾ പ്ലേ​റ്റു​ക​ൾ, പേ​പ്പ​ർ ക​പ്പു​ക​ൾ, നോ​ണ്‍ വു​വ​ണ്‍ പോ​ളി പ്രൊ​പ്പ​ലി​ൻ കാ​രി ബാ​ഗു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് നി​രോ​ധ​നം.
നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10,000 രൂ​പ പി​ഴ​യും തു​ട​ർ​ന്നും ലം​ഘി​ച്ചാ​ൽ 25000, 50,000 രൂ​പ എ​ന്നി​ങ്ങ​നെ​യും തു​ട​ർ​ന്ന് സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മു​ൻനി​ർ​ത്തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര​വ് ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.