വ​യോ​ധി​ക​രോ​ഗി​യെ യു​വാ​ക്ക​ൾ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു
Thursday, June 30, 2022 10:42 PM IST
പീ​രു​മേ​ട്: യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​നാ​യ രോ​ഗി​യെ യു​വാ​ക്ക​ൾ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
പീ​രു​മേ​ട് ലാ​ഡ്രം സു​ഗ​ന്ധ​ഗി​രി വെ​ള്ളാ​ത്തു​വ​യ​ലി​ൽ മോ​ഹ​നെ​യാ​ണ് യു​വാ​ക്ക​ൾ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ്ര​മേ​ഹ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ഒ​രു കാ​ലി​ലെ വി​ര​ലു​ക​ൾ മു​ഴു​വ​ൻ മു​റി​ച്ചു നീ​ക്കി​യ ഇ​ദേ​ഹ​ത്തി​ന് ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ ഒ​റ്റ​യ​ടി പാ​ത​യി​ലൂ​ടെ ന​ട​ന്നു​പോ​കാ​ൻ ആ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക്ക് ക​സേ​ര​യി​ൽ വ​യോ​ധി​ക​നെ ഇ​രു​ത്തി ക​സേ​ര​യി​ൽ ക​ന്പു കെ​ട്ടി നാ​ലുപേ​ർ ചേ​ർ​ന്ന് ചു​മ​ന്നാ​ണ് റോ​ഡി​ലെ​ത്തി​ച്ച​ത്.
മ്ലാ​മ​ല ഫാ​ക്റി പ​ടി​യി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ൽ പീ​രു​മേ​ട് അ​ഞ്ചാം വാ​ർ​ഡി​ന്‍റെ ആ​രം​ഭ​മാ​യ സു​ഗ​ന്ധ​ഗി​രി റോ​ഡ് തു​ട​ങ്ങും. ഇ​വി​ടെ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റാ​ർ വ​രെ വാ​ഹ​നം എ​ത്തും.
ഏ​ക​ദേ​ശം 300 മീ​റ്റ​ർ മാ​റി​യാ​ണ് മോ​ഹ​ന​ന്‍റെ വീ​ട് . മോ​ഹ​ന​ന്‍റെ രോ​ഗി​യാ​യ ഭാ​ര്യ അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല.