ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന
Thursday, June 30, 2022 10:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ 113 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം വ​രെ പ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്ന കേ​സു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ര​ണ്ട​ക്കം ക​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു തു​ട​ങ്ങി.
കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് കേ​സു​ക​ൾ ക്ര​മേ​ണ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​രെ നി​ല​വി​ൽ പ​രി​ശോ​ധി​ച്ചു വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ വ​ലി​യ തോ​തി​ൽ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ജി​ല്ല​യി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി ബാ​ധി​ച്ചെ​ത്തു​ന്ന​വ​രി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ കോ​വി​ഡ് ഗു​രു​ത​ര​മാ​കു​ന്ന കേ​സു​ക​ളൊ​ന്നും അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം പേ​രും മാ​സ്ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​പ്പോ​ൾ പാ​ലി​ക്കു​ന്നി​ല്ല. ഇ​താ​ണ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ങ്കി​ലും ഭു​രി​ഭാ​ഗം പേ​രും പ​ഴ​യ ജാ​ഗ്ര​ത​യോ​ടെ പെ​രു​മാ​റാ​ത്ത​തും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
പൊ​തു ഇ​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചു. ഇ​തി​നി​ടെ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ചി​ല ക​ട​ക​ളി​ൽ മാ​സ്ക് വി​ല കൂ​ട്ടി വി​ൽ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.