ഇവർക്കുവേണം നല്ലൊരു കടത്തുവള്ളം
Wednesday, June 29, 2022 10:28 PM IST
അ​ടി​മാ​ലി: ക​ല്ലാ​ര്‍​കു​ട്ടി അ​ണ​ക്കെ​ട്ടി​നു കു​റു​കെ ക​ട​ക്കാ​ന്‍ നായികു​ന്ന് മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട​ത്തുവ​ള്ളം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ഉ​പ​യോ​ഗര​ഹി​ത​മാ​യെ​ന്നും പ​ക​രം പു​തി​യ വ​ള്ളം അ​നു​വ​ദി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. നാ​യി​കു​ന്ന് മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ള്‍ ക​ല്ലാ​ര്‍​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ത്രാമാ​ര്‍​ഗ​മാ​ണീ ക​ട​ത്തുവ​ള്ളം. വ​ള്ളം അ​ക്ക​ര​യി​ക്ക​രെ എ​ത്തി​ക്കാ​ന്‍ ഇ​വി​ടെ ക​ട​ത്തു​കാ​ര​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ക​ട​ത്തു​കാ​ര​നെ കാ​ക്കാ​തെ​യും ക​യ​റി​ല്‍ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ള​ത്തി​ല്‍ ക​യ​റി യാ​ത്ര​ക്കാ​ര്‍​ക്ക് അ​ക്ക​ര​യി​ക്ക​രെ യാ​ത്ര ചെ​യ്യാ​നാ​കും. നി​ല​വി​ല്‍ ഉ​പ​യോ​ഗി​ച്ചു പോ​രു​ന്ന വ​ള്ള​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ പ​ടി​യു​ള്‍​പ്പെ​ടെ ന​ശി​ച്ച നി​ല​യി​ലാ​ണ്. കാ​ല​വ​ര്‍​ഷം കന​ത്തു‍ ജ​ലാ​ശ​യ​ത്തി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തോ​ടെ വ​ള്ള​ത്തി​ലു​ള്ള യാ​ത്ര കൂ​ടു​ത​ല്‍ ദു​ഷ്‌​ക​ര​മാകും.