ആ​ദി​വാ​സി യു​വാ​വ് ക​ലു​ങ്കി​ന​ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ‌
Wednesday, June 29, 2022 10:28 PM IST
വ​ണ്ടി​പ്പെ​രി​യാ​ര്‍: വ​ഞ്ചി​വ​യ​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ യു​വാ​വി​നെ ക​ലു​ങ്കി​ന​ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ല​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ഭാ​ക​ര​ന്‍ (45) ആ​ണ് മ​രി​ച്ച​ത്.
ഇ​യാ​ള്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ എ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു ബ​ന്ധു​ക​ള്‍ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വ​ഞ്ചി​വ​യ​ല്‍ കോ​ള​നി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ല്‍ ക​ലു​ങ്കി​ന​ടി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ള്‍ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വള്ള​ക്ക​ട​വ് ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​ല്‍​നി​ന്നു വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​യാ​ളു​ടെ ക​ഴു​ത്തി​ലും മു​ഖ​ത്തും പ​രി​ക്ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​മ​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു ന​ല്‍​കി.