തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ജൂ​ബി​ലി; ഒ​രു​ക്ക​ങ്ങ​ളാ​യി
Wednesday, June 29, 2022 10:27 PM IST
കു​മ​ളി: മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കു​മ​ളി ഫൊ​റോ​ന​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.
ജൂ​ലൈ ര​ണ്ടി​ന് ഫൊ​റോ​ന​യി​ലെ 10 ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള സ​ണ്‍​ഡേ സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ തീ​ര്‍​ഥാ​ട​നം ന​ട​ക്കും. രാ​വി​ലെ 10.30ന് ​ഒ​ന്നാം​മൈ​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ഒ​ത്തു​ചേ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വി​ടെ​നി​ന്ന് റാ​ലി​യാ​യി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​പ്പു വ​ണ​ക്കം.
ഫൊ​റോ​ന മി​ഷ​ന്‍ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​റ്റോ തെ​ക്കേ​ക്കു​റ്റ് നേ​തൃ​ത്വം ന​ല്‍​കും.
കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റോ മ​ല​ബാ​ര്‍ യൂ​ത്ത് മൂ​വ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ പ​ള്ളി​യി​ല്‍​നി​ന്ന് പ​ദ​യാ​ത്ര​യാ​യി എ​ത്തു​ന്ന യു​വാ​ക്ക​ളു​ടെ തീ​ര്‍​ഥാ​ട​ക സം​ഘം മൂ​ന്നി​നു രാ​വി​ലെ എ​ട്ടി​ന് കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​ത്തും. 8.15ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം. തു​ട​ര്‍​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​കും. എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കും. കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​ര്‍​ഥാ​ട​ക​സം​ഘ​ത്തെ വ​ര​വേ​ല്‍​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.