ജ​നം കൈ​കോ​ർ​ത്തു; പാ​ന്പാ​ർ സു​ന്ദ​രി​യാ​യി
Tuesday, June 28, 2022 10:38 PM IST
മ​റ​യൂ​ര്‍: കേ​ര​ള​ത്തി​ലെ കി​ഴ​ക്കോ​ട്ട് ഒ​ഴു​കു​ന്ന പ്ര​ധാ​ന മൂ​ന്നു ന​ദി​ക​ളി​ല്‍ ഒ​ന്നാ​യ പാ​മ്പാ​ര്‍ 54 കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ഇ​നി സു​ഗ​മ​മാ​യി ഒ​ഴു​കും.

സ​ഹ്യ​പ​ര്‍​വ​ത​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ ചെ​രി​വാ​യ നാ​ഗ​മ​ല ചോ​ല​യി​ല്‍​നി​ന്നും ഇ​ര​വി​കു​ള​ത്തു​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന പാ​മ്പാ​ര്‍ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ക്കി​ട​യി​ലൂ​ടെ ഒ​ഴു​കി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കാ​ടു​ക​ളി​ലൂ​ടെ ഒ​ഴു​കി അ​മ​രാ​വ​തി​യി​ലാ​ണ് എ​ത്തു​ന്നത്.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​മ്പാ​ര്‍ ന​ദി പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു നി​റ​ഞ്ഞി​രു​ന്നു.

പ്ര​ള​യ​ത്തി​ന്‍റെ
ബാ​ക്കി

2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ഒ​ഴു​കി എ​ത്തി​യ മ​ര​ങ്ങ​ളും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി സു​ഗ​മ​മാ​യ ഒ​ഴു​കു​ന്ന​തി​നു ത​ട​സം നേ​രി​ട്ടി​രു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ള്‍ എ​ല്ലാം വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ നീ​ക്കം ചെ​യ്‌​തെ​ങ്കി​ലും കാ​ടി​നു​ള്ളി​ല്‍ പ​മ്പാ​റി​ന്‍റെ ഒ​ഴു​ക്ക് ഒ​ട്ടും സു​ഗ​മ​മാ​യി​രു​ന്നി​ല്ല.

ചി​ന്നാ​ര്‍ കാ​ടി​നു​ള്ളി​ലെ പാ​ള​പ്പെ​ട്ടി, ച​മ്പ​ക്കാ​ട് മ​ല​പു​ല​യ വി​ഭാ​ഗ ആ​ദി​വാ​സി ഉ​രു​ക​ള്‍ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​മ്പാ​റ്റി​ലെ വെ​ള്ള​മാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി നി​ര്‍​മി​ച്ച ചെ​ക്ക് ഡാം ​ചെ​ളി നി​റ​ഞ്ഞി​രു​ന്നു. ഇ​തി​നാ​ല്‍ ചെ​റി​യ മ​ഴ​പെ​യ്താ​ല്‍ പോ​ലും കു​ടി​വെ​ള്ളം മി​ക്ക​പ്പോ​ഴും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.

കാ​ടി​നു​ള്ളി​ല്‍ ആ​യ​തി​നാ​ല്‍ യ​ന്ത്ര സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ള​പ്പെ​ട്ടി, ച​മ്പ​ക്കാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലെ ആ​ളു​ക​ള്‍ ചേ​ര്‍​ന്നു പാ​മ്പാ​ര്‍ ശു​ചി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ്പ​റേ​ഷ​ന്‍ സ്മൂ​ത്ത് ഫ്‌​ളോ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് പാ​മ്പാ​റി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്. 730 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച​ത്. കാ​ടി​നു​ള്ളി​ലെ ആ​ദി​വാ​സി ഊ​രു​കാ​ര്‍​ക്ക് 2,32,080 രൂ​പ വേ​ത​ന​മാ​യും ല​ഭി​ച്ചു.