തോ​ട്ടി​ലേ​ക്കു പെ​യി​ന്‍റ് ഒ​ഴു​ക്കി​യ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു പി​ഴ ഈ​ടാ​ക്കി
Tuesday, June 28, 2022 10:38 PM IST
ക​ട്ട​പ്പ​ന: നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പാ​റ​ക്ക​ട​വ് തോ​ട്ടി​ലേ​ക്കു പെ​യി​ന്‍റ് ഒ​ഴു​ക്കി​യ കാ​ര്‍ വാ​ഷ് സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു പി​ഴ ഈ​ടാ​ക്കി. പാ​റ​ക്ക​ട​വി​ല്‍ പു​ളി​യ​ന്‍​മ​ല റൂ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ക​ട്ട​പ്പ​ന​യാ​റി​ന്‍റെ പ്ര​ധാ​ന കൈ​ത്തോ​ടു​ക​ളി​ല്‍ ഒ​ന്നാ​യ തോ​ട്ടി​ലേ​ക്കു വി​ഷ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള എ​മ​ള്‍​ഷ​ന്‍ ഒ​ഴു​ക്കി​യ​ത്. പെ​യി​ന്‍റ് മ​റി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു വാ​ഹ​നം ക​ഴു​കാ​നാ​യി ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു. ഇ​ത് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ദ്രാ​വ​കം തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യ​ത്. വെ​ളു​ത്ത നി​റ​ത്തി​ല്‍ തോ​ട്ടി​ല്‍ നി​റ​യെ ദ്രാ​വ​കം ക​ല​ര്‍​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ഉ​ട​നെ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് കാ​ര്‍ വാ​ഷ് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നാ​ണ് ദ്രാ​വ​കം ഒ​ഴു​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​റു​ട​മ​യെ​യും കാ​ര്‍ വാ​ഷ് സ്ഥാ​പ​ന ഉ​ട​മ​യെ​യും ന​ഗ​ര​സ​ഭ​യി​ല്‍ വി​ളി​ച്ചു വ​രു​ത്തി 5000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു.