വ​ണ്ണ​പ്പു​റ​ത്ത് ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യും നി​ര്‍​മാ​ണ​ശാ​ല​യും ക​ത്തിന​ശി​ച്ചു
Tuesday, June 28, 2022 10:25 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം ടൗ​ണി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യും നി​ര്‍​മാ​ണ​ശാ​ല​യും ക​ത്തിന​ശി​ച്ചു. വ​ണ്ണ​പ്പു​റം എ​സ്എ​ന്‍​എം ഹൈ​സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ച​ക്കാ​ല​യ്ക്ക​ല്‍ അ​ബ്ബാ​സ് മീ​രാ​ന്‍റെ ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ട്ടി​ന്‍റെ വ​ര്‍​ക്ക് ഷോ​പ്പി​ലും അ​തി​നു മു​ന്നി​ലാ​യു​ള്ള ക​ട​യി​ലു​മാ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 12.45 ഓ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ ​പ​ട​ര്‍​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ തൊ​ടു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു​ള്ള അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റെ​ത്തി വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ചു. വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ര ഉ​രു​പ്പ​ടി​ക​ളും ക​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ളും കെ​ട്ടി​ട​ത്തി​ലെ സീ​ലിം​ഗും ഉ​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​എ​ച്ച്. അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​ഇ. അ​ലി​യാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍​മാ​രാ​യ വി.​കെ. മ​നു, വി​ജി​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​പി. ഷാ​ജി, ബി​പി​ന്‍ ത​ങ്ക​പ്പ​ന്‍, എ​ബി, മു​ബാ​റ​ക്ക്, ടി.​കെ. വി​വേ​ക്, അ​ഭി​ലാ​ഷ്, ഹോം ​ഗാ​ര്‍​ഡ് മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.