നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു
Tuesday, June 28, 2022 10:25 PM IST
മു​ട്ടം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡി​ല്‍​നി​ന്നു തെ​ന്നി​മാ​റി വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു. തു​ട​ര്‍​ന്ന് താ​ഴ്ച​യി​ലുള്ള മ​ര​ത്തി​ല്‍ ഇ​ടി​ച്ചു​നിന്നു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​നു സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. കാ​ര്‍ പി​ന്നീ​ട് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് നീ​ക്കി.
മു​ട്ടം-​കു​ള​മാ​വ് റോ​ഡ് ന​വീ​ക​രി​ച്ച​തി​നു ശേ​ഷം റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​തി​ന​ഞ്ചോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് മു​ട്ടം-​കു​ള​മാ​വ് റൂ​ട്ടി​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സം​ഭ​വി​ച്ച​ത്. റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത്. മ​ഴ​യു​ള്ള​പ്പോ​ഴാ​ണ് കൂ​ടു​ത​ലാ​യി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നത്.