കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ന​ വ​ര്‍​ഷോ​ദ്ഘാ​ട​നം
Tuesday, June 28, 2022 10:25 PM IST
കോ​ത​മം​ഗ​ലം: കെ​സി​വൈ​എം രൂ​പ​ത പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് തോ​മ​സ് മൂ​റി​ന്‍റെ തി​രു​നാ​ളും ക​ര്‍​മ​പ​ദ്ധ​തി പ്ര​കാ​ശ​ന​വും ആ​ല​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മൂ​ര്‍ പ​ള്ളി​യി​ല്‍ ന​ട​ത്തി. ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​മ​പ​ദ്ധ​തി - ഒ​ക്കി​റോ തി​ര​ക്ക​ഥാ​കൃ​ത്ത് ഫാ. ​ഡാ​നി ക​പ്പൂ​ച്ചി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് പോ​ള്‍ സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സ്റ്റെ​ല്ല എ​സ്എ​ബി​എ​സ്, തൊ​ടു​പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് അ​ത്തി​ക്ക​ല്‍, രൂ​പ​താ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​റി​ന്‍ വ​ര്‍​ഗീ​സ്, തൊ​ടു​പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എ​ബി​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ഡാ​നി​യേ​ല്‍ ക​പ്പൂച്ചി​ന്‍ ക്ലാ​സ് ന​യി​ച്ചു.