ബ​ഫ​ർ സോ​ണ്‍: എ​സ്എംവൈ​എം പ്ര​തി​ഷേ​ധറാ​ലി ന​ട​ത്തി
Monday, June 27, 2022 10:32 PM IST
ഉ​പ്പു​ത​റ: സം​ര​ക്ഷി​ത വ​ന മേ​ഖ​ല​യ്ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​ത ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച സു​പ്രീം കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് (എ​സ്എം വൈ ​എം) ഫൊ​റോ​ന നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു​ത​റ​യി​ൽ യു​വ​ജ​ന റാ​ലി ന​ട​ത്തി. മേ​ച്ചേ​രി​ക്ക​ട ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി പാ​ലം ജംഗ്ഷ​ൻ ചു​റ്റി ടൗ​ണി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫ. ​സി​ൽ​വാ​നോ​സ് വ​ട​ക്കേ​മം​ഗ​ലം, ഫാ. ​സു​നി​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഡീ​ല​ൻ കോ​ഴി​മ​ല, ആ​ൽ​വി​ൻ, സാ​ജ​ൻ സാ​ബു, മ​നു നി​ര​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.