കാ​പ്പാ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു
Friday, May 27, 2022 10:34 PM IST
തൊ​ടു​പു​ഴ: ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന​വ​രെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​രി​ക്കോ​ട് അ​ണ്ണാ​യി​ക്ക​ണ്ണം ശാ​ര​ദ​ക്ക​വ​ല കു​രു​വി​ക്കു​ന്നേ​ൽ സ​ജി ജോ​ർ​ജ് (മൊ​ട്ട​സ​ജി -56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യും ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന​വും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ​എ​സ്പി ജിം​പോ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​ഐ വി.​സി. വി​ഷ്ണു​കു​മാ​ർ, എ​സ്ഐ ബൈ​ജു പി. ​ബാ​ബു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷം​സു​ദീ​ൻ, മാ​ഹി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം പ്ര​തി​യെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റും.