ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്കും
Friday, May 27, 2022 10:34 PM IST
നെ​ടു​ങ്ക​ണ്ടം: റോ​ട്ട​റി ഈ​സ്റ്റ് ഹി​ൽ​സി​ന്‍റെ​യും ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത്, അ​ഭി​മ​ന്യു ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ടു​ന്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 30ന് ​ന​ട​ക്കും.
50 ല​ക്ഷം രൂ​പ മു​ട​ക്കി​ലാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് ഡ​യാ​ലി​സി​സ് മെ​ഷി​നു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ആ​റ് രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കും. ഭാ​വി​യി​ൽ 10 മെ​ഷീ​നു​ക​ൾ വ​രെ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ അ​ഭി​മ​ന്യു ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. യൂ​ണി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ന​ൽ​കും.
യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10-ന് ​മു​ൻ മ​ന്ത്രി എം.​എം. മ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജി​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​ൻ. മോ​ഹ​ന​ൻ ശി​ലാ​ഫ​ല​കം അ​നാ​ശ്ചാ​ദ​നം ചെ​യ്യു​മെ​ന്ന് റോ​ട്ട​റി ഈ​സ്റ്റ് ഹി​ൽ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജ​ൻ, അ​ഭി​മ​ന്യു ട്ര​സ്റ്റ് ക​ണ്‍​വീ​ന​ർ ബി. ​ബി​നീ​ഷ്, വി.​എം. ജോ​യി, യൂ​ന​സ് സി​ദ്ദി​ഖ്, ടി.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.