എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന ബാ​ലി​ശം: കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Friday, May 27, 2022 10:30 PM IST
ക​രി​ന്പ​ൻ: എ​യ്ഡ​ഡ് മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന ബാ​ലി​ശ​വും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ആ​രോ​പി​ച്ചു.
എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ബാ​ല​ന്‍റെ പ്ര​സ്താ​വ​ന. പ്ര​സ്താ​വ​ന യാ​ദൃ​ശ്ചി​ക​മാ​ണെ​ന്നു ക​രു​താ​നാ​വി​ല്ല. നി​യ​മ​ന നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യും സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കി​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യും എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ന​ട​ത്തു​ന്ന കു​ത്സി​ത ശ്ര​മം എ​തി​ർ​ക്ക​പ്പെ​ട​ണം.
ക്രൈ​സ്ത​വ​ർ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ തെ​റ്റ് ചെ​യ്താ​ൽ തെ​റ്റ് ചെ​യ്യു​ന്ന​വ​രെ ശി​ക്ഷി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ കൂ​ടി​യ അ​ധ്യാ​പ​ക​രു​ടെ സ​മ്മേ​ള​നം കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഡോ. ​അ​ല​ക്സ് ജോ​ർ​ജ് ക്ലാ​സ് ന​യി​ച്ചു.
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി കൂ​ട്ടു​ങ്ക​ൽ, എം.​വി. ജോ​ർ​ജു​കു​ട്ടി, ഡോ. ​റെ​ജി ജോ​സ​ഫ്, ബി​നോ​യി ചെ​മ്മ​ര​പ്പ​ള്ളി​ൽ, ബി​ൻ​സ് ദേ​വ​സ്യ, ജോ​യി കെ. ​ജോ​സ്, ഷേ​ർ​ളി കെ. ​പോ​ൾ, ഷൈ​നി ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.