തേ​ക്ക് മ​രം​മു​റി: വ​നം മു​ൻ റേ​ഞ്ച് ഓ​ഫീ​സ​ർ റി​മാ​ൻ​ഡി​ൽ
Thursday, May 26, 2022 10:39 PM IST
അ​ടി​മാ​ലി: മ​ങ്കു​വ​യി​ൽ​നി​ന്ന് തേ​ക്കുത​ടി​ക​ൾ മു​റി​ച്ചു​ക​ട​ത്തി​യ കേ​സി​ൽ മു​ൻ അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ജി ജോ​ണ്‍ റി​മാ​ൻ​ഡി​ൽ. സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മൂ​ന്നു​ദി​വ​സം മു​ൻ​പ് ഇ​ദ്ദേ​ഹം വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യി​രു​ന്നു.

വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷം ബു​ധ​നാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് വെ​ള്ള​ത്തൂ​വ​ൽ സി​ഐ കു​മാ​ർ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​റ്റൊ​രു പ്ര​തി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ സ​തീ​ഷ് കു​മാ​റി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. മ​റ്റൊ​രു പ്ര​തി​യാ​യ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ര​ഞ്ജി​ത്ത് നേ​ര​ത്തെ ജാ​മ്യം നേ​ടി​യി​രു​ന്നു. സു​പ്രീം കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജോ​ജി ജോ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.