എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം
Thursday, May 26, 2022 10:39 PM IST
ഇ​ടു​ക്കി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു​മെ​തി​രെ 29ന് ​വൈ​കു​ന്നേ​രം ജി​ല്ല​യി​ൽ 15 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സും അ​റി​യി​ച്ചു. വി​ല​ക്ക​യ​റ്റം ത​ട​യു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കൂ​ടു​ത​ൽ ഫ​ണ്ട് വ​ക​യി​രു​ത്തു​ക, പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 7500 രൂ​പ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.