ടി​എം​എം​സി ട്ര​സ്റ്റി​ന്‍റെ 32 സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു
Thursday, May 26, 2022 10:33 PM IST
അ​ണ​ക്ക​ര: തൂ​ങ്കു​ഴി മ​റി​യാ​മ്മ മെ​മ്മേ​ാറി​യൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ ഫാ. ​ജോ​സ​ഫ് തൂ​ങ്കു​ഴി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന 32 സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​നം ട്ര​സ്റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.
സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹൗ​സിം​ഗ് സ​മു​ച്ച​യ​ത്തി​ന്‍റെ നാ​മ​ഫ​ല​കം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ട്ര​സ്റ്റ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ആ​ലാ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ, ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സ്റ്റ​ർ അം​പ്റ്റ എം​എ​സ്ജെ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സോ​മി നെ​ടും​ത​കി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഹൗ​സിം​ഗ് പ്രൊ​ജ​ക്ടി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളും ഹെ​ൽ​ത്ത് സെ​ന്‍റ​റും വ്യാ​പാ​ര കേ​ന്ദ്ര​വും മൂ​ന്നു​ല​ക്ഷം ലി​റ്റ​റി​ന്‍റെ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​മു​ണ്ട്. ഭ​വ​ന​ര​ഹി​ത​രാ​യ 32 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ടു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.