ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്! ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ
Thursday, May 26, 2022 10:31 PM IST
തൊ​ടു​പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന​മാ​യ ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​ണ് യു​ഡി​ഐ​ഡി കാ​ർ​ഡ്. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി യോ​ഗം ചേ​ർ​ന്നു.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, ജ​ന​സേ​വ കേ​ന്ദ്ര​ങ്ങ​ൾ, ക​ന്പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ മു​ഖേ​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൻ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യും അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട. ഫോ​ട്ടോ, ഒ​പ്പ്, വി​ര​ൽ അ​ട​യാ​ളം, ആ​ധാ​ർ കാ​ർ​ഡ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി മ​റ്റാ​രെ​ങ്കി​ലും എ​ത്തി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. സ്മാ​ർ​ട്ട്ഫോ​ണ്‍ മു​ഖേ​ന വീ​ട്ടി​ലി​രു​ന്ന് സ്വ​ന്ത​മാ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

നി​ല​വി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഡി​സ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും ഇ​ല്ലാ​ത്ത​വ​ർ​ക്കും www.swavlambancard.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും. മേ​യ് 31ന​കം എ​ല്ലാ അം​ഗ​പ​രി​മി​ത​രും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.