അ​ജീ​ഷ് മു​തു​കു​ന്നേ​ൽ ഗ്രാമപഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Thursday, May 26, 2022 10:31 PM IST
നെ​ടു​ങ്ക​ണ്ടം: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സി​പി​ഐ​യി​ലെ അ​ജീ​ഷ് മു​തു​കു​ന്നേ​ലി​നെ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ലെ എം.​എ​സ്. മ​ഹേ​ശ്വ​ര​നെ എ​ട്ടി​നെ​തി​രെ 14 വോ​ട്ടി​നാ​ണ് അ​ജീ​ഷ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചാം വാ​ർ​ഡ് മെ​ന്പ​റാ​ണ് അ​ജീ​ഷ്.

പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ടു​ന്പ​ൻ​ചോ​ല ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ പി.​എ​സ്. വി​ശാ​ഖ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി​പ്പ് ന​ൽ​കി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ജീ​ഷി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.