എം.​എം. മ​ണി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Wednesday, May 25, 2022 10:26 PM IST
രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി​യി​ൽ മു​തു​വാ​ൻ സ​മു​ദാ​യ​ത്തി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ എം.​എം. മ​ണി എം​എ​ൽ​എ​യ്ക്കെ​തി​രേ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. എം.​എം. മ​ണി​യു​ടെ ജാ​തീ​യ അ​ധി​ക്ഷേ​പ​ത്തി​ന് സി​പി​എ​മ്മും സ​ർ​ക്കാ​രും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മ​ധ്യ​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി പ​റ​ഞ്ഞു.
പ​രാ​മ​ർ​ശ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തു​ക​യും ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​ന് മു​തു​വാ​ൻ സ​മു​ദാ​യം തീ​രു​മാ​നി​ച്ച​താ​യി കാ​ണി​ച്ച് നേ​തൃ​ത്വ​ത്തി​നു ക​ത്ത് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.