ഓ​പ്പി​യം ചെ​ടി: എ​ക്സൈ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Wednesday, May 25, 2022 10:26 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ക​ണ്ടെ​ത്തി​യ ല​ഹ​രി​യു​ടെ അം​ശ​മു​ള്ള ഓ​പ്പി​യം ചെ​ടി​ക​ൾ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. മൂ​ന്നാ​റി​ലെ കു​ണ്ട​ള എ​സ്റ്റേ​റ്റി​ൽ ക​ണ്ടെ​ത്തി​യ ചെ​ടി​ക​ളാ​ണ് വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഈ ​ചെ​ടി​ക​ൾ തീ​വ്ര​വാ​ദി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. മൂ​ന്നാ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​ത് പ​തി​വാ​ണ്. ചെ​ടി​യു​ടെ ക​സ​ക​സ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന വി​ത്തു​ക​ൾ വ്യാ​പ​ക​മാ​യി പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ എ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു പ​റ​ഞ്ഞു.