ഫാ. ​അ​ൽ​ഫോ​ൻ​സി​ന്‍റെ ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Wednesday, May 25, 2022 10:26 PM IST
മൂ​ന്നാ​ർ: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ ദൈ​വാ​ല​യ​മാ​യ മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യു​ടെ സ്ഥാ​പ​ക​ൻ ഫാ. ​അ​ൽ​ഫോ​ൻ​സി​ന്‍റെ 107-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. മൗ​ണ്ട് കാ​ർ​മ​ൽ ദൈ​വാ​ല​യ അ​ങ്ക​ണ​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ 23ന് ​പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് പ്രാ​ർ​ഥ​ന​ക​ളോ​ടെ ഓ​ർ​മ ആ​ച​ര​ണം ന​ട​ത്തി​യ​ത്.
പ്രാ​ർ​ഥ​ന​ക​ൾ​ക്ക് വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കി.
ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ കാ​ല​ഘ​ട്ട​ത്തി​ൽ മൂ​ന്നാ​റി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ​ത​ന്നെ പ​ണി​തു​യ​ർ​പ്പെ​ട്ട മൗ​ണ്ട് കാ​ർ​മ​ൽ ദൈ​വാ​ല​യം ആ ​ധ​ന്യ​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ട​യാ​ള​മാ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. 1800 ക​ളു​ടെ അ​വ​സാ​ന പാ​ദ​ത്തി​ൽ മൂ​ന്നാ​റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ദി​വ​സം മാ​ത്ര​മാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​ത്.
ക്രി​സ്മ​സി​നും ഈ​സ്റ്റ​റി​നും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പ​ള്ളി​പ്പു​റ​ത്തു​നി​ന്നും ഘോ​ര​വ​ന​ങ്ങ​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​യാ​ണ് അ​ദ്ദേ​ഹം മൂ​ന്നാ​റി​ലെ​ത്തി​യി​രു​ന്ന​ത്.
പി​ന്നീ​ട് മൂ​ന്നാ​റി​ൽ​ത​ന്നെ താ​മ​സി​ച്ച് മി​ഷ​ണ​റി പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്ന അ​ദ്ദേ​ഹം രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര​മാ​യ ബ്ലാ​ക് മ​ലേ​റി​യ രോ​ഗം പി​ടി​പെ​ട്ട് മ​രി​ച്ചു.
1854 മാ​ർ​ച്ച് ഒ​ന്നി​ന് സ്പെ​യി​നി​ലെ ബി​ൽ​ബാ​വോ രൂ​പ​ത​യി​ലെ വി​സ്ക​യ പ്രൊ​വി​ൻ​സി​ലെ മാ​ർ​ക്വി​ന​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ചെ​റു​പ്പം​മു​ത​ൽ ക​ർ​മ​ലീ​ത്ത സ​ഭ​യി​ലെ വൈ​ദി​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചു.
ആ ​ആ​ഗ്ര​വു​മാ​യി അ​തി​ർ​ത്തി ക​ട​ന്ന് ഫ്രാ​ൻ​സി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ഫ്ര​ഞ്ച് ഭ​ര​ണാ​ധി​കാ​രി​ക​ൾ മ​ത​വി​ശ്വാ​സി​ക​ളെ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്താ​ക്കി​യ​തോ​ടെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു 1883ൽ ​മ​ല​ബാ​ർ പ്രൊ​വി​ൻ​സി​ന്‍റെ ഭാ​ഗ​മാ​യ വ​രാ​പ്പു​ഴ​യി​ലെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്.