ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ഴി​മ​തി​യെ​ന്ന്
Tuesday, May 24, 2022 10:58 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ഴി​മ​തി അ​ര​ങ്ങേ​റു​ന്ന​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ൽ സി​പി​എം ജി​ല്ലാ നേ​താ​വ് അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യാ​ണ്.
മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ പി​ടി​ച്ചി​രി​ക്കു​ന്ന​ത് ഈ ​നേ​താ​വി​ന്‍റെ ബി​നാ​മി​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ആ​റു​ല​ക്ഷം രൂ​പ​യ്ക്കാ​ണ് ടെ​ൻ​ഡ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഈ ​ന​ട​പ​ടി​ക​ളി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​മാ​വു​ക​യാ​ണ്. മ​ണ്ണ് നീ​ക്കം​ചെ​യ്യാ​ൻ ടെ​ൻ​ഡ​റി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ലോ​ഡു​ക​ണ​ക്കി​ന് മ​ണ്ണ് പു​റ​ത്ത് വി​റ്റു. പ​ഞ്ചാ​യ​ത്തി​ൽ വ​ളം വി​ത​ര​ണ​ത്തി​നാ​യി കു​റ​ഞ്ഞ തു​ക​യ്ക്ക് ടെ​ൻ​ഡ​ർ ന​ൽ​കി നി​ല​വാ​രം കു​റ​ഞ്ഞ വ​ള​മാ​ണ് കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്.
വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ല​ട​ക്കം പ്ര​തി​യാ​യ ഘ​ട​ക​ക​ക്ഷി നേ​താ​വി​നെ സ്ഥാ​ന​ത്ത് ഉ​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും സി​പി​എം ജി​ല്ലാ നേ​താ​വാ​ണ്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്ക് ല​ഹ​രി​ക​ട​ത്തി​ൽ ബ​ന്ധ​മു​ണ്ട​ന്നും ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മെ​ൽ​ബി​ൻ ജോ​യി, സെ​ക്ര​ട്ട​റി ടി​ജി​ൻ തോ​മ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​റ്റോ ഇ​ലു​പ്പു​ലി​ക്കാ​ട്ട്, റെ​ജി ആ​ശാ​രി​ക്ക​ണ്ടം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന

പീ​രു​മേ​ട്: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടി​പ്പെ​രി​യാ​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള എ​ല്ലാ സ്കൂ​ൾ ബ​സു​ക​ളും 26 മു​ത​ൽ 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പീ​രു​മേ​ട് ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ ഹാ​ജ​രാ​ക്ക​ണം. പ​രി​ശോ​ധി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.