ക​ർ​ഷ​ക​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ദാ​നം
Tuesday, May 24, 2022 10:58 PM IST
ക​ട്ട​പ്പ​ന: ചേ​റ്റു​കു​ഴി ഹോ​ർ​ട്ടി റി​സ​ർ​ച്ച് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ച​ല​ചി​ത്ര താ​രം ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​റ്റു​കു​ഴി വൈ​റ്റ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പാ​ന്പാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി എം. ​മു​രു​ക​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഏ​ല​ത്തി​ന്‍റെ ഉ​ൽ​പാ​ദ​ന ക്ഷ​മ​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. അ​ഞ്ച് ഏ​ക്ക​റി​ൽ താ​ഴെ കൃ​ഷി​യി​ട​മു​ള്ള മി​ക​ച്ച ഏ​ല​ക്ക​ർ​ഷ​ക​ർ, ര​ണ്ടു സെ​ന്‍റി​ൽ താ​ഴെ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ജൈ​വ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ, യു​വ ക​ർ​ഷ​ക​ർ, വ​യോ​ധി​ക ക​ർ​ഷ​ക​ർ, സ​മ്മി​ശ്ര ക​ർ​ഷ​ക​ർ, സാ​ഹ​സി​ക ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു.
ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ര​മേ​ശ്, കെ.​ആ​ർ. സോ​ദ​ര​ൻ, കെ. ​കു​മാ​ർ, അ​ബ്ദു​ൾ ഗ​ഫു​ൾ, ബേ​ബി​ച്ച​ൻ ആ​ക്കാ​ട്ടു​മു​ണ്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.